---
title: "ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ നവീകരണ കലശത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Chanapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196743/chanapara"
published_at: "2024-04-04T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e80a37780e_Screenshot_20240404-155545_WhatsAppBusiness.jpg"
keywords: []
---

# ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ നവീകരണ കലശത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **ചാണപ്പാറ**: കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ നവീകരണ കലശത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 30 മുതൽ ആരംഭിച്ച പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ ആറിന് സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ശ്രീകുമാർ കൂടത്തിൽ അറിയിച്ചു. ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക് ദേവപ്രതിഷ്ഠ നടത്തും. ആറാം ദിവസം നവീകരണത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകളും വിശേഷാൽ പൂജകളും ആണ് ക്ഷേത്രത്തിൽ നടക്കുന്നത്.

## Article Content

**ചാണപ്പാറ**: കണയന്നൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ നവീകരണ കലശത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 30 മുതൽ ആരംഭിച്ച പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ ആറിന് സമാപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ശ്രീകുമാർ കൂടത്തിൽ അറിയിച്ചു. ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക് ദേവപ്രതിഷ്ഠ നടത്തും. ആറാം ദിവസം നവീകരണത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകളും വിശേഷാൽ പൂജകളും ആണ് ക്ഷേത്രത്തിൽ നടക്കുന്നത്.

എല്ലാ ദിവസങ്ങളിലും പ്രാദേശിക കലാപ്രതിഭകളുടെ വിവിധയിനം കലാപരിപാടികളും പ്രസാദ ഊട്ടും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. പുനഃപ്രതിഷ്ഠയുടെ ഭാഗമായി തിടമ്പ് നിർത്തവും ക്ഷേത്രത്തിൽ സംഘടിപ്പിക്കും. പുനപ്രതിഷ്ഠയുടെ മുന്നോടിയായി ക്ഷേത്രത്തിലെ പഴയപീഠം എടുത്തുമാറ്റി പുതിയ പീഠം സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196743/chanapara)