---
title: "ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ച് തലയിലിടിച്ച് യുവാവ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196771/dead"
published_at: "2024-04-04T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eab627dbb6_n59746938817122372783959f04a96952d37fc5037bbd0a58bd88a97d0ca06005e5287d05bc6950885081ba.jpg"
keywords: []
---

# ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ച് തലയിലിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **തൃശൂർ: **ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്. ദേശീയ പാതയില്‍ നടത്തറ സിഗ്നല്‍ ജംഗ്ഷനു സമീപം വൈകുന്നേരം 3.15നായിരുന്നു അപകടം.

## Article Content

**തൃശൂർ: **ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്. ദേശീയ പാതയില്‍ നടത്തറ സിഗ്നല്‍ ജംഗ്ഷനു സമീപം വൈകുന്നേരം 3.15നായിരുന്നു അപകടം.

കോയമ്ബത്തൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങള്‍ ഊരിതെറിച്ച്‌ റോഡരികില്‍ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്‍റെ തലയിലിടിക്കുകയായിരുന്നു. 

കൗണ്ടറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196771/dead)