---
title: "കുന്നോത്ത് ഫാത്തിമ മാതാ കുരിശുപള്ളി വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു "
english_title: "Kunnotth "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196775/kunnotth"
published_at: "2024-04-04T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eaea98d45c_PicsArt_04-04-07.09.33.jpg"
keywords: []
---

# കുന്നോത്ത് ഫാത്തിമ മാതാ കുരിശുപള്ളി വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു 

> **Lead Summary:** **കുന്നോത്ത്: **പരിശുദ്ധ ഫാത്തിമ മാതാവിന്റെ നാമധേയത്തിൽ നിർമ്മിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കർമ്മം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മത്തിന് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ടിൽ നാട മുറിച്ച് തുടക്കം കുറിച്ചു. കിളിയന്തറ സ്വദേശി ജിജി ചക്യാത്തും കുടുംബാംഗങ്ങളായ ഭാര്യ സോഫി, മക്കൾ ജിയോ, സ്‌നേഹ റോസ് എന്നിവർ കുന്നോത്ത്‌ ഫൊറോന ദേവാലയത്തിന് നേർച്ചയായി സമർപ്പിച്ചതാണ് കുരിശുപള്ളി.

## Article Content

**കുന്നോത്ത്: **പരിശുദ്ധ ഫാത്തിമ മാതാവിന്റെ നാമധേയത്തിൽ നിർമ്മിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കർമ്മം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മത്തിന് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ടിൽ നാട മുറിച്ച് തുടക്കം കുറിച്ചു. കിളിയന്തറ സ്വദേശി ജിജി ചക്യാത്തും കുടുംബാംഗങ്ങളായ ഭാര്യ സോഫി, മക്കൾ ജിയോ, സ്‌നേഹ റോസ് എന്നിവർ കുന്നോത്ത്‌ ഫൊറോന ദേവാലയത്തിന് നേർച്ചയായി സമർപ്പിച്ചതാണ് കുരിശുപള്ളി.

കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മത്തിൽ ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ, അസിസ്റ്റന്റ് വികാരി ഫാ. അജോ തോമസ് വടക്കേട്ട്, ബയോ മൗണ്ടൺ അസിസ്റ്റന്റ് ഡയറക്ടർ ലൂക്കോസ് മാടശ്ശേരി, ഫൊറോനയിലെ മറ്റ് ദേവാലയങ്ങളിൽ നിന്നുള്ള അച്ചന്മാരും, സന്യസ്ഥ ഭവനങ്ങളിലെ അച്ചന്മാരും സിസ്റ്റേഴ്സും വെഞ്ചിരിപ്പ് കർമ്മത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196775/kunnotth)