---
title: "മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196801/dead"
published_at: "2024-04-04T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ec7686cb85_n59749939817122444463504266d26aed931beab26d261691a8110cd6cfb7fadd0af3c09a702031cc3c615b.jpg"
keywords: []
---

# മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: **മുന്‍ വോളിബോള്‍ താരം കരിമ്ബാടം സത്യനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂരിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

## Article Content

**കൊച്ചി: **മുന്‍ വോളിബോള്‍ താരം കരിമ്ബാടം സത്യനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂരിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്‍റെ ഉയരമെങ്കിലും വിസ്മയിപ്പിക്കുന്ന സ്മാഷുകളായിരുന്നു അദ്ദേഹത്തിന്‍റേത്. കരിമ്ബാടം സ്‌പോര്‍ട്ടിംഗ് സ്റ്റാര്‍ ക്ലബിലൂടെയാണ് സത്യന്‍ കളി പഠിച്ചത്.

1970 മുതല്‍ 1980 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത സത്യന്‍ ആര്‍മി സപ്ലൈ കോറിനു മിന്നുന്ന ജയങ്ങള്‍ സമ്മാനിച്ചു. എച്ച്‌എംടി, പ്രീമിയര്‍ ടയേഴ്‌സ്, സര്‍വീസസ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196801/dead)