---
title: "നാളെ നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196816/dead"
published_at: "2024-04-04T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ee28c58ca5_n59752350217122503487479fe2029751129f6ddc39d15675c1897099b818ecacf76705043741041f44c767.jpg"
keywords: []
---

# നാളെ നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: **നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദില്‍ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയല്‍ അരയില്‍ വീട് ദിനേശ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ: രേഖ. മക്കള്‍: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. 

## Article Content

**റിയാദ്: **നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദില്‍ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയല്‍ അരയില്‍ വീട് ദിനേശ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ: രേഖ. മക്കള്‍: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. 

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയർ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196816/dead)