---
title: "പഞ്ചാബ് കിങ്സിന്റെ കിടിലൻ ചെയ്സ്, ഒരു പന്ത് ശേഷിക്കെ വിജയം"
english_title: "Pbks gt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196820/pbks-gt"
published_at: "2024-04-04T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eee2e58b78_n597532346171225418422328924f23178ff64d3d7249265a1f3ac0483b793379957353aa87b325d1da670f.jpg"
keywords: []
---

# പഞ്ചാബ് കിങ്സിന്റെ കിടിലൻ ചെയ്സ്, ഒരു പന്ത് ശേഷിക്കെ വിജയം

> **Lead Summary:** ഇന്ത്യൻ സൂപ്പർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഇന്ന് ഗുജറാത്ത് ഉയർത്തിയ 200 എന്ന വിജയലക്ഷ്യം 1 പന്ത് ശേഷിക്കെ ആണ് പഞ്ചാബ് മറികടന്നത്. ശശാങ്ക് സിംഗിന്റെയും അശുതോഷിന്റെയും ഗംഭീര ഇന്നിംഗ്സ് ആണ് അവർക്ക് ജയം നല്‍കിയത്. പഞ്ചാബിന്റെ സീസണിലെ രണ്ടാം വിജയമാണിത്.

## Article Content

ഇന്ത്യൻ സൂപ്പർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഇന്ന് ഗുജറാത്ത് ഉയർത്തിയ 200 എന്ന വിജയലക്ഷ്യം 1 പന്ത് ശേഷിക്കെ ആണ് പഞ്ചാബ് മറികടന്നത്. ശശാങ്ക് സിംഗിന്റെയും അശുതോഷിന്റെയും ഗംഭീര ഇന്നിംഗ്സ് ആണ് അവർക്ക് ജയം നല്‍കിയത്. പഞ്ചാബിന്റെ സീസണിലെ രണ്ടാം വിജയമാണിത്.

ഇന്ന് അത്ര മികച്ച രീതിയില്‍ അല്ല പഞ്ചാബ് അവരുടെ ചെയ്സ് ആരംഭിച്ചത്. ക്യാപ്റ്റൻ ധവാൻ ഒരു റണ്‍ മാത്രം എടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി‌. 22 റണ്‍സ് എടുത്ത ബെയർസ്റ്റോയും 35 റണ്‍സ് എടുത്ത പ്രബ്ശിമ്രനും പഞ്ചാബിനെ മുന്നോട്ട് നയിച്ചു എങ്കിലും കൃത്യമായ ഇടവേളകളില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു.

സാം കറൻ 5 റണ്‍സ് എടുത്തും 15 റണ്‍സ് എടുത്ത സിക്കന്ദർ റാസയും നിരാശപ്പെടുത്തി. ശശാങ്ക് ആണ് പിന്നീട് പഞ്ചാബിന് പ്രതീക്ഷ നല്‍കിയത്. ശശാങ്ക് 25 പന്തില്‍ നിന്ന് തന്റെ അർധ സെഞ്ച്വറിയില്‍ എത്തി.

8 പന്തില്‍ 16 റണ്‍സ് എടുത്ത ജിതേഷും പഞ്ചാബിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചു. അവസാന 4 ഓവറില്‍ 47 റണ്‍സ് ആയിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ഇമ്ബാക്റ്റ് സബ്ബായി എത്തിയത അശുതോഷും പഞ്ചാബിനായി വേഗത്തില്‍ റണ്‍ കണ്ടെത്തി. ഒമർസായ് എറിഞ്ഞ 17ആം ഓവറില്‍ 16 റണ്‍സ് വന്നു. ഇതോടെ 2 ഓവറില്‍ ജയിക്കാൻ 25 റണ്‍സ് ആയി.

മോഹിത് എറിഞ്ഞ 19ആം ഓവറിലും റണ്‍ ഒഴുകി. 18 റണ്‍സ് വന്നു. ഇതോടെ അവസാന ഓവറില്‍ ജയിക്കാൻ 7 റണ്‍സ് മാത്രം. അവസാന ഓവർ എറിയാൻ എത്തിയത് ദർശൻ നാല്‍കണ്ടെ. ആദ്യ പന്തില്‍ അശുതോഷിനെ പുറത്താക്കി. അശുതോഷ് 17 പന്തില്‍ 31 റണ്‍സ് എടുത്തു. 3 സിക്സും 1 ഫോറും അശുതോഷ് അടിച്ചു.

അടുത്ത പന്ത് വൈഡ്. ജയിക്കാ‌ൻ 5 പന്തില്‍ 6 റണ്‍സ്. ഹർപ്രീത് ബ്രാർ ആയിരുന്നു സ്ട്രൈക്കില്‍. അടുത്ത് പന്ത് ഡോട്ട്. 4 പന്തില്‍ 6 എന്നായി. അടുത്ത പന്തില്‍ സിംഗില്‍. 3 പന്തില്‍ 5 റണ്‍സ് എന്നായി. അടുത്ത പന്തില്‍ ശശാഞ് ബൗണ്ടറി അടിച്ചു. സ്കോർ സമനിലയില്‍. 2 പന്തില്‍ ജയിക്കാൻ ഒരു റണ്‍ എന്നായി. ശശാങ്ക് പഞ്ചാബിനെ ഒരു പന്ത് ശേഷിക്കെ ജയത്തില്‍ എത്തിച്ചു. ശശാങ്ക് 29 പന്തില്‍ 61 റണ്‍സ് എടുത്തു. 4 സിക്സും 6 ഫോറും ശശാങ്ക് അടിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ആണ് എടുത്തത്. ക്യാപ്റ്റൻ ഗല്ലിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നല്ല സ്കോറില്‍ എത്തിയത്.

തുടക്കത്തില്‍ 11 റണ്‍സ് എടുത്ത സാഹയെ നഷ്ടമായി എങ്കിലും പിന്നീട് വില്യംസണുമായുൻ സായി സുദർശനമായും ചേർന്ന് മികച്ച കൂട്ടുകെട്ടുകള്‍ തീർത്ത് ഗില്‍ ഗുജറാത്തിനെ നല്ല സ്കോറിലേക്ക് നയിച്ചു. വില്യംസണ്‍ 22 പന്തില്‍ 26 റണ്‍സ് ആണ് എടുത്തത്. സായ് സുദർശൻ 19 പന്തില്‍ 33 റണ്‍സും എടുത്തു.

ഗില്‍ 32 പന്തില്‍ നിന്നാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്റെ ഈ സീസണിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ആകെ 48 പന്തില്‍ 89 റണ്‍സ് എടുക്കാൻ ഗില്ലിനായി. 4 സിക്സും 6 ഫോറും ഗില്‍ അടിച്ചു.

അവസാനം തെവാതിയ 8 പന്തില്‍ 23 അടിച്ച്‌ ഗുജറാത്തിന്റെ ടോട്ടല്‍ ഉയർത്താൻ സഹായിച്ചു. പഞ്ചാബിനായി റബാഡ 2 വിക്കറ്റും ഹർപ്രീത് ബാർ,ഹർഷല്‍ പടേല്‍ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196820/pbks-gt)