---
title: "ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196863/election"
published_at: "2024-04-05T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f8300696fc_images_(3)_(22).jpeg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി 

> **Lead Summary:** **കണ്ണൂർ** :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായാണ് ദ്വിദിന പരിശീലനം നടത്തുന്നത്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇതിനായി പരിശീലകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ** :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട പരിശീലന ക്ലാസുകള്‍ തുടങ്ങി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായാണ് ദ്വിദിന പരിശീലനം നടത്തുന്നത്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇതിനായി പരിശീലകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്. 104 ബാച്ചുകളിലായി 5238 ഉദ്യോഗസ്ഥര്‍ക്കായാണ് ആദ്യഘട്ടത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ക്ലാസുകള്‍ നാലിന് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196863/election)