---
title: "ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196870/thiruvanaththapuram"
published_at: "2024-04-05T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f895f2423f_IMG-20240405-WA0016.jpg"
keywords: []
---

# ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് 

> **Lead Summary:** **തിരുവനന്തപുരം** : വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. പ്രദർശനം പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും.

## Article Content

**തിരുവനന്തപുരം** : വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. പ്രദർശനം പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196870/thiruvanaththapuram)