---
title: "#kannur l കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനം: സമഗ്രമായി അന്വേഷിക്കണമെന്ന് കെ.സുധാകരൻ എം പി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196917/kannur"
published_at: "2024-04-05T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fb2bdee72b_IMG-20240405-WA0052.jpg"
keywords: []
---

# #kannur l കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനം: സമഗ്രമായി അന്വേഷിക്കണമെന്ന് കെ.സുധാകരൻ എം പി

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ പാനൂരിൽ നടന്ന ബോംബ് സ്ഫോടനം സമഗ്രമായി അന്വേഷിക്കണമെന്ന് കണ്ണൂർ പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ എം പി പറഞ്ഞു. സ്ഫോടനം നടന്നത് ബോംബ് നിർമ്മാണത്തിനിടെ. സ്ഫോടനത്തിൽ സി പി എം പ്രവർത്തകന് പരിക്ക് പറ്റിയതും ഒരാൾ മരിച്ചതും ഗൗരവകരം.

## Article Content

 **കണ്ണൂർ**: കണ്ണൂർ പാനൂരിൽ നടന്ന ബോംബ് സ്ഫോടനം സമഗ്രമായി അന്വേഷിക്കണമെന്ന് കണ്ണൂർ പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ എം പി പറഞ്ഞു. സ്ഫോടനം നടന്നത് ബോംബ് നിർമ്മാണത്തിനിടെ. സ്ഫോടനത്തിൽ സി പി എം പ്രവർത്തകന് പരിക്ക് പറ്റിയതും ഒരാൾ മരിച്ചതും ഗൗരവകരം.

ബോംബ് നിർമ്മാണത്തിന് പിറകിൽ രാഷ്ട്രിയ ലക്ഷ്യമുണ്ട്‌.തിരഞ്ഞെടുപ്പിന് മുന്നേയാണ് സംഭവം നടന്നതെന്നും,സ്ഫോടനത്തെ  കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196917/kannur)