---
title: "#kuthuparamba l കേരള പ്രവാസി ലീഗ്  റമളാൻ റിലീഫ് "
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196936/kuthuparamba"
published_at: "2024-04-05T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fd01ecd6cf_IMG-20240405-WA0071.jpg"
keywords: []
---

# #kuthuparamba l കേരള പ്രവാസി ലീഗ്  റമളാൻ റിലീഫ് 

> **Lead Summary:** > **കൂത്തുപറമ്പ**: കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ റമളാൻ റിലീഫ് "സ്നേഹസ്പർശം" പദ്ധതിയുടെ ഉദ്ഘാടനവും റമളാൻ സംഗമവും പാനൂർ ലീഗ് ഹൗസിൽ നടന്നു. റമളാൻ റിലീഫ് സ്നേഹ സ്പർശം ഉദ്ഘാടനം സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള സാഹിബ് കൂത്തുപറമ്പ് മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടത്തിന് കൈമാറി നിർവ്വഹിച്ചു.

## Article Content

> **കൂത്തുപറമ്പ**: കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ റമളാൻ റിലീഫ് "സ്നേഹസ്പർശം" പദ്ധതിയുടെ ഉദ്ഘാടനവും റമളാൻ സംഗമവും പാനൂർ ലീഗ് ഹൗസിൽ നടന്നു. റമളാൻ റിലീഫ് സ്നേഹ സ്പർശം ഉദ്ഘാടനം സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള സാഹിബ് കൂത്തുപറമ്പ് മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടത്തിന് കൈമാറി നിർവ്വഹിച്ചു.

പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന റിലീഫ് മുന്നൂറോളം പേർക്ക് പ്രയോജനപ്പെടും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രവാസി ലീഗ് മണ്ഡലം ജന: സെക്രട്ടറി മുസ്തഫ മുതുവന സ്വാഗതമാശംസിച്ചു.

മുസ്ലിം ലീഗ് ജില്ല ട്രഷറർ കാട്ടൂർ മഹമൂദ്, മണ്ഡലം പ്രസിഡണ്ട് പി പി എ സലാം, മണ്ഡലം വൈസ് പ്രസിഡണ്ട് ഇ എം ബഷീർ, പി സി കാദർ ഹാജി എന്നിവർ പ്രസംഗിച്ചു. റമസാൻ സംഗമം പ്രവാസി ലീഗ് ജില്ല ട്രഷ്റർ കെ സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഉമർ വിളക്കോട്, വി.പി.അബ്ദുള്ള, അബു പാറാട്, യൂസഫ് ചിറ്റുളി, റാഫി കണ്ടോത്ത്, കെ വി അഹമദ്, സമദ് ഞാലിൽ, അസീസ് കുറ്റിയിൽ, ഇസ്മയിൽ ചാമാളി, മൊട്ടമ്മൽ അലി,പി വി കെ ഹാരിസ് ആശംസകൾ നേർന്നു. ഉമർ കുട്ടി മൂര്യാട് , ഇസ്മയിൽ കോട്ടയം, ഒ.പി മുഹമ്മദ്, അബ്ദുള്ള വയലോരം, പി കെ കെ നാസ്സർ , അസീസ് പുനത്തിൽ, പി കെ മമ്മൂട്ടി, മൂസ്സ പുല്ലൂക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196936/kuthuparamba)