---
title: "#karikkottakkari l   ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും സ്മരണിക പ്രകാശനവും നടന്നു "
english_title: "Karikkottakkari "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196949/karikkottakkari"
published_at: "2024-04-05T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fe34487ead_IMG-20240405-WA0073.jpg"
keywords: []
---

# #karikkottakkari l   ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും സ്മരണിക പ്രകാശനവും നടന്നു 

> **Lead Summary:** **കരിക്കോട്ടക്കരി**: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ കരിക്കോട്ടക്കരി സെന്റ് തോമസ് കോൺഫറൻസിന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും സ്മരണിക പ്രകാശനവും ജൂബിലേറിയന്മാരെ ആദരിക്കലും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി നിർവഹിച്ചു. കോൺഫ്രൻസ് പ്രസിഡണ്ട് റിന്നി വഴുതനപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാദർ ഫിലിപ്പ് കവിയിൽ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു.

## Article Content

**കരിക്കോട്ടക്കരി**: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ കരിക്കോട്ടക്കരി സെന്റ് തോമസ് കോൺഫറൻസിന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും സ്മരണിക പ്രകാശനവും ജൂബിലേറിയന്മാരെ ആദരിക്കലും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി നിർവഹിച്ചു. കോൺഫ്രൻസ് പ്രസിഡണ്ട് റിന്നി വഴുതനപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാദർ ഫിലിപ്പ് കവിയിൽ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു.

സി സി പ്രസിഡണ്ട് സണ്ണി നെടിയകാല എൻഡോമെന്റിന്റെ ഉദ്ഘാടനം നടത്തി. ഫാദർ എബിൻ മുള്ളംകുഴി, ബ്രദർ ബാബു ജോസഫ് കൊട്ടാരം,ബ്ര.കെ ടി ജോസഫ് കാരിക്കുനേൽ, തോമസ് മച്ചിത്താന്നി,മനോജ് എം കണ്ടം, ശ്രീമതി റോസമ്മ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ജോസ് മുള്ളംകുഴി റിപ്പോർട്ട് അവതരണം നടത്തി. ജൂബിലേറിയന്മാരായ വർക്കി നീറാമ്പുഴ, അബ്രഹാം വെട്ടിക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. തോമസ് കാവുങ്കൽ സ്വാഗതവും വർക്കി നടുത്തോട്ടം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196949/karikkottakkari)