---
title: "രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196978/arrested"
published_at: "2024-04-05T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610067e5742d_n5977722921712326073880297217becd33471be80af8e20a2a9d5ed77ae24e1021398479caf565261731c4.jpg"
keywords: []
---

# രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

> **Lead Summary:** **ബംഗളൂരു:** രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സായ് നാഥിനെ കുറിച്ച്‌ എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. 

## Article Content

**ബംഗളൂരു:** രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സായ് നാഥിനെ കുറിച്ച്‌ എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. 

മാര്‍ച്ച്‌ ഒന്നിന് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. 

ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്‌ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു എക്‌സിലൂടെ ചോദിച്ചു.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196978/arrested)