---
title: "എം.എൽ. അശ്വിനി കാസർഗോഡ് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി"
english_title: "Kasargod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197126/kasargod"
published_at: "2024-04-06T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611064170f16_IMG-20240406-WA0037.jpg"
keywords: []
---

# എം.എൽ. അശ്വിനി കാസർഗോഡ് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി

> **Lead Summary:** **കാസർകോട്**: കാസറഗോഡ്ർ ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി കാസർഗോഡ് നിയോജകമണ്ഡലത്തിലെ ബെള്ളൂർ, കുമ്പടാജെ, ബദിയടുക്ക, ചെങ്കള, കാറടുക്ക വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പ്രചരണം നടത്തി. കിന്നിംഗാറിൽ വോട്ടഭ്യർത്ഥനയോടെയായിരുന്നു എം.എൽ. അശ്വിനിയുടെ പ്രചരണത്തിൻ്റെ തുടക്കം. കിന്നിംഗാറിലെ ബെള്ളൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം, കേരള ഗ്രാമീണ ബാങ്ക്, ബെള്ളൂർ കാർഷിക ബാങ്ക്, നാട്ടക്കൽ, ബെളിഞ്ച, യേത്തടുക്ക, പള്ളത്തടുക്ക, ഉക്കിനട്ക്ക, കന്യപ്പാടി, നീർച്ചാൽ, മാന്യ, എടനീർ, നെല്ലിക്കട്ട, ബാലഡ്ക്ക, മുണ്ടോൾ, കർമ്മന്തൊടി എന്നിവിടങ്ങളിൽ പ്രചരണം നടത്തി.

## Article Content

**കാസർകോട്**: കാസറഗോഡ്ർ ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി കാസർഗോഡ് നിയോജകമണ്ഡലത്തിലെ ബെള്ളൂർ, കുമ്പടാജെ, ബദിയടുക്ക, ചെങ്കള, കാറടുക്ക വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പ്രചരണം നടത്തി. കിന്നിംഗാറിൽ വോട്ടഭ്യർത്ഥനയോടെയായിരുന്നു എം.എൽ. അശ്വിനിയുടെ പ്രചരണത്തിൻ്റെ തുടക്കം. കിന്നിംഗാറിലെ ബെള്ളൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം, കേരള ഗ്രാമീണ ബാങ്ക്, ബെള്ളൂർ കാർഷിക ബാങ്ക്, നാട്ടക്കൽ, ബെളിഞ്ച, യേത്തടുക്ക, പള്ളത്തടുക്ക, ഉക്കിനട്ക്ക, കന്യപ്പാടി, നീർച്ചാൽ, മാന്യ, എടനീർ, നെല്ലിക്കട്ട, ബാലഡ്ക്ക, മുണ്ടോൾ, കർമ്മന്തൊടി എന്നിവിടങ്ങളിൽ പ്രചരണം നടത്തി.

ബിജെപി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡൻ്റ് സുധാമ ഗോസാഡ, ബദിയടുക്ക മണ്ഡലം പ്രസിഡൻ്റ് ഹരീഷ് നാരമ്പാടി, ജനറൽ സെക്രട്ടറിമാരായ എം. ഗോപാലകൃഷ്ണൻ, പി.ആർ. സുനിൽ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജയാനന്ദ കെ ബെള്ളൂർ, ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധര ബെള്ളൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത കെ, ജില്ലാ പഞ്ചായത്ത് അംഗവും മഹിളാമോർച്ച സംസ്ഥാന സമിതി അംഗവുമായ എം. ശൈലജ ഭട്ട്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ബിജെപി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197126/kasargod)