---
title: "ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി തടയാൻ ടെക്നിക്കൽ ഹെൽത്ത്‌ സ്‌ക്വാഡ്"
english_title: "Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197127/cherupuzha"
published_at: "2024-04-06T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611085564311_IMG-20240406-WA0042.jpg"
keywords: []
---

# ചെറുപുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി തടയാൻ ടെക്നിക്കൽ ഹെൽത്ത്‌ സ്‌ക്വാഡ്

> **Lead Summary:**  **ചെറുപുഴ** : ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ടെക്നിക്കൽ ഹെൽത്ത്‌ സ്‌ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്തതിനാൽ ഹോട്ട്സ്പോട്ട് ആയിരുന്ന പ്രദേശങ്ങളിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും പുളിങ്ങോം കുടുംബരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി ആവശ്യമെങ്കിൽ പൊതുജനോരോഗ്യനിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ ചെറുപുഴ പഞ്ചായത്ത്‌ ഹാളിൽ നടന്ന പഞ്ചായത്ത്‌ തല ആരോഗ്യ ശുചിത്വസമിതി യോഗത്തിൽ തീരുമാനിച്ചു

## Article Content

 **ചെറുപുഴ** : ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ടെക്നിക്കൽ ഹെൽത്ത്‌ സ്‌ക്വാഡ് രൂപീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്തതിനാൽ ഹോട്ട്സ്പോട്ട് ആയിരുന്ന പ്രദേശങ്ങളിൽ ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും പുളിങ്ങോം കുടുംബരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി ആവശ്യമെങ്കിൽ പൊതുജനോരോഗ്യനിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ ചെറുപുഴ പഞ്ചായത്ത്‌ ഹാളിൽ നടന്ന പഞ്ചായത്ത്‌ തല ആരോഗ്യ ശുചിത്വസമിതി യോഗത്തിൽ തീരുമാനിച്ചു

> ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ സ്ഥാപനശുചീകരണം ഏപ്രിൽ 15 നു മുൻപ് വാർഡ്തല ആരോഗ്യ ശുചിത്വസമിതി യോഗം,ഏപ്രിൽ 8 മുതൽ 15 വരെ കൊതുകിന്റെ ഉറവിടങ്ങൾ നീക്കം ചെയ്യുന്നതിനായി ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ പ്രോഗ്രാം, ഏപ്രിൽ 28,29 തീയതികളിൽ വാർഡ് തല ആരോഗ്യ ശുചിത്വ സദസ്സ്, അയൽക്കൂട്ടതല ആരോഗ്യ ശുചിത്വസദസ്സ്, മെയ്‌ ആദ്യ വാരം പൊതുസ്ഥലശുചീകരണം, റബ്ബർ തോട്ടങ്ങളിലെ കൊതുക് ഉറവിടങ്ങൾ നീക്കുന്നതിനായി "മൂവ് ടു പ്ലാന്റേഷൻ " ക്യാമ്പയി‍ൻ എന്നിവ നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ എഫ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട്‌ റെജി പുളിക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ എം ബാലകൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ് ഷെരീഫ്, പി എച്ച് എൻ മനീഷ എം, എൽ, വി ഇ ഒ പ്രജീഷ്, പ്രജിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197127/cherupuzha)