---
title: "ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Koothuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197128/koothuparamba"
published_at: "2024-04-06T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661107e98f1b4_IMG-20240406-WA0041.jpg"
keywords: []
---

# ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്**:കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർ പേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷനായി.

## Article Content

 **കൂത്തുപറമ്പ്**:കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർ പേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷനായി.

കൂത്തുപറമ്പ് ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് ഫൈസി ഇഫ്താർ സദ്ദേശം നൽകി. മുൻ നഗരസഭാ ചെയർമാൻ കെ ധനഞ്ജയൻ , സിപിഒ മുഹമ്മദ്, പി സി പോക്കു ഹാജി, പി പ്രമോദ്, കെ വി രജീഷ്, കെ അജിത തുടങ്ങിയവർ സംസാരിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു സ്വാഗതവുംഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ സത്താർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197128/koothuparamba)