---
title: "#kalpatta l വയോജനങ്ങൾ നേരിടുന്ന  പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം"
english_title: "Wayanad kalpatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197156/wayanad-kalpatta"
published_at: "2024-04-06T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611276aef4b9_IMG-20240406-WA0095.jpg"
keywords: []
---

# #kalpatta l വയോജനങ്ങൾ നേരിടുന്ന  പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം

> **Lead Summary:** **കല്പറ്റ**: വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം. വയോജന നയം, വയോജന പെൻഷൻ കുടിശ്ശിക, വയോമിത്രം പരിപാടി ,സൗജന്യ പോഷകാഹാര വിതരണം, സമഗ്ര ഇൻഷുറൻസ്, സാമൂഹിക ക്ഷേമപെൻഷൻ വർദ്ധിപ്പിക്കൽ, നിർത്തലാക്കിയ റെയിൽവേ കൺസഷൻ പുനസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ മുന്നണികൾ പരിഗണിക്കണമെന്നും ഇല്ലെങ്കിൽ വോട്ട് ചെയ്യണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കല്പറ്റ**: വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ മുന്നണികൾ മുൻഗണനാ വിഷയമായി എടുക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം. വയോജന നയം, വയോജന പെൻഷൻ കുടിശ്ശിക, വയോമിത്രം പരിപാടി ,സൗജന്യ പോഷകാഹാര വിതരണം, സമഗ്ര ഇൻഷുറൻസ്, സാമൂഹിക ക്ഷേമപെൻഷൻ വർദ്ധിപ്പിക്കൽ, നിർത്തലാക്കിയ റെയിൽവേ കൺസഷൻ പുനസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ മുന്നണികൾ പരിഗണിക്കണമെന്നും ഇല്ലെങ്കിൽ വോട്ട് ചെയ്യണമോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിർത്തലാക്കിയ റെയിൽവേ കൺസഷൻ പുനസ്ഥാപിക്കണമെന്നും ഓരോ വാർഡ് തോറും പകൽവീടുകൾ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ ആവശ്യങ്ങളെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഇവർ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ഉൾപ്പെടെ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ടി വി രാജൻ ,സെക്രട്ടറി ഇ മുരളീധരൻ, വൈസ് പ്രസിഡണ്ട് കെ ശശിധരൻ, ട്രഷറർ ജികെ ഗിരിജ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197156/wayanad-kalpatta)