---
title: "ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധ സംഗമം നടത്തി"
english_title: "Chavassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197178/chavassery"
published_at: "2024-04-06T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66114c7ee05bd_IMG-20240406-WA0069.jpg"
keywords: []
---

# ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **ചാവശ്ശേരി** : ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധ സംഗമം നടത്തി* ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ചും കഴിഞ്ഞവർഷത്തെ മൂല്യനിർണയ വേതനം നൽകാത്തതിൽ പ്രതിഷേധിച്ചും ഒരുകാലത്തും ഇല്ലാത്ത വിധം ഡി എ അരിയർ തടഞ്ഞു വെച്ചതിലും ശമ്പള പരിഷ്കരണ അരിയർ ഇതുവരെ നൽകാത്തതിലും ജില്ലയിലെ ഹയർ സെക്രട്ടറി മൂല്യനിർണയ ക്യാമ്പുകളിൽ എഫ് എച്ച് എസ് ടി എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർക്കുകയും ഉന്നത വിദ്യാഭ്യാസം നേടി അദ്ധ്യാപന രംഗത്തേക്ക് വരാൻ താല്പര്യപ്പെടുന്ന യുവതലമുറയുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ശുപാർശകൾ നടപ്പിലാക്കരുതെന്ന് അധ്യാപകർ ഏകകണ്ഠേന ആവശ്യപ്പെട്ടു തടഞ്ഞു വച്ചിരിക്കുന്ന മൂല്യനിർണയവേതനം ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അധ്യാപക സംഘടന നേതാക്കന്മാർ മുന്നറിയിപ്പു നൽകി.

## Article Content

**ചാവശ്ശേരി** : ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധ സംഗമം നടത്തി* ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ചും കഴിഞ്ഞവർഷത്തെ മൂല്യനിർണയ വേതനം നൽകാത്തതിൽ പ്രതിഷേധിച്ചും ഒരുകാലത്തും ഇല്ലാത്ത വിധം ഡി എ അരിയർ തടഞ്ഞു വെച്ചതിലും ശമ്പള പരിഷ്കരണ അരിയർ ഇതുവരെ നൽകാത്തതിലും ജില്ലയിലെ ഹയർ സെക്രട്ടറി മൂല്യനിർണയ ക്യാമ്പുകളിൽ എഫ് എച്ച് എസ് ടി എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി അധ്യാപകർ പ്രതിഷേധിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർക്കുകയും ഉന്നത വിദ്യാഭ്യാസം നേടി അദ്ധ്യാപന രംഗത്തേക്ക് വരാൻ താല്പര്യപ്പെടുന്ന യുവതലമുറയുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ശുപാർശകൾ നടപ്പിലാക്കരുതെന്ന് അധ്യാപകർ ഏകകണ്ഠേന ആവശ്യപ്പെട്ടു തടഞ്ഞു വച്ചിരിക്കുന്ന മൂല്യനിർണയവേതനം ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അധ്യാപക സംഘടന നേതാക്കന്മാർ മുന്നറിയിപ്പു നൽകി.

ജില്ലയിൽ ഏഴു സെന്ററുകളിലും പ്രതിഷേധ സംഗമങ്ങൾ നടത്തുകയുണ്ടായി ചാവശ്ശേരി ക്യാമ്പിലെ പ്രതിഷേധ സംഗമം എഫ് എച്ച് എസ് ടി എ ജില്ലാ ചെയർമാൻ എം എം ബെന്നി ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുൽ ഗഫൂർ ഹയർ സെക്കൻഡറി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അജിത്ത് കെ ജോർജ് ടി എബ്രഹാം ധന്യ പുതുശ്ശേരി സിജോ വി ജെ, ജെക്സൺ ടി ജോസ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197178/chavassery)