---
title: "കേജരിവാള്‍ അകത്തായതു മുതല്‍ പിണറായിക്ക് ഉറക്കമില്ലാതായി; അബ്ദുള്ളക്കുട്ടി"
english_title: "Pinarayi-vijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197221/pinarayi-vijayan"
published_at: "2024-04-06T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661171f7c7736_n59807709617124191850245da153ad5067a1cec61188c350078eac4eefffc858b7341b5d02b5a3e9261b0d.jpg"
keywords: []
---

# കേജരിവാള്‍ അകത്തായതു മുതല്‍ പിണറായിക്ക് ഉറക്കമില്ലാതായി; അബ്ദുള്ളക്കുട്ടി

> **Lead Summary:** **ചേര്‍ത്തല: **അരവിന്ദ് കേജരിവാള്‍ അകത്തായതു മുതല്‍ പിണറായിക്ക് ഉറക്കമില്ലാതായി എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎ ചേര്‍ത്തല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ചേര്‍ത്തല: **അരവിന്ദ് കേജരിവാള്‍ അകത്തായതു മുതല്‍ പിണറായിക്ക് ഉറക്കമില്ലാതായി എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎ ചേര്‍ത്തല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ത്തയുടെ ഡയറിയില്‍ പേരുള്ള മാസപ്പടിക്കാര്‍ എല്ലാം അഴിയെണ്ണേണ്ടിവരും. കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ കാണിക്കുന്നതിരെ ശബ്ദിക്കുന്ന മുഖ്യമന്ത്രി എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്ന രാഷ്ട്രീയ വൈകൃതത്തിന്‍റെ വക്താവാണ്.

മുഖ്യമന്ത്രി നടത്തേണ്ടത് പൗരത്വ സംരക്ഷണ റാലിയല്ല, പുത്രീസംരക്ഷണ റാലിയാണ്. എസ്ഡിപിഐയുടെ വോട്ട് വേണ്ടണം എന്ന് പറയേണ്ട ഗതികേടിലേക്ക് യുഡിഎഫിന് തരം താഴേണ്ടി വന്നത് ബിജെപിയുടെ രാഷ്ട്രീയ നയത്തിനുള്ള അംഗീകാരമാണ്.

സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദുരന്തം പേറുന്നവരാണ് മലയാളികള്‍. 2047 ഓടെ മോദി സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197221/pinarayi-vijayan)