---
title: "'അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗം'; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്ന് യെച്ചൂരി"
english_title: "Account "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197225/account"
published_at: "2024-04-06T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66117590792a8_n5980104541712420096330719c377c4e31bd5487c07880664867306f4772009236ba6d511581fcaca2ff4e.jpg"
keywords: []
---

# 'അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗം'; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്ന് യെച്ചൂരി

> **Lead Summary:** **ന്യൂഡല്‍ഹി: **സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതില്‍ പ്രതികരിച്ച്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നും നിയമ വഴികള്‍ തേടുമെന്നും യെച്ചൂരി പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി: **സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതില്‍ പ്രതികരിച്ച്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നും നിയമ വഴികള്‍ തേടുമെന്നും യെച്ചൂരി പറഞ്ഞു.

എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. ഭരണഘടന മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആദായ നികുതി വകുപ്പ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്‌സഡ് ഡിപ്പോസിറ്റാണ്.

ആദായ നികുതി വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും സി സീതാറാം യെച്ചൂരി പറഞ്ഞു. എന്താണ് ക്രമക്കേടെന്ന തെളിവ് നല്‍കട്ടെയെും എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിവരിച്ചു. ആദായനികുതി വകുപ്പിന്റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ന്റെയോ ധനമന്ത്രാലയത്തിന്റെയാ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല. സുപ്രീംകോടതി ഇത്തരം നീക്കങ്ങളില്‍ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങള്‍ ബി ജെ പിക്ക് മറുപടി നല്‍കുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197225/account)