---
title: "കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് വിട്ട് പുറത്തേക്ക് വരും; വി.എന്‍. വാസവന്‍"
english_title: "Vasavan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197234/vasavan"
published_at: "2024-04-06T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661183f083b39_n59809460617124236537381b87ff9cb7cace719a9833b814c78f627b32daba78a274bf1c910c8affcaf4f5.jpg"
keywords: []
---

# കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് വിട്ട് പുറത്തേക്ക് വരും; വി.എന്‍. വാസവന്‍

> **Lead Summary:** **കോട്ടയം: **വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ബിജെപിയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിനോ യുഡിഎഫിനോ സാധിക്കുന്നില്ലെന്ന് പ്രവർത്തകർ മനസിലാക്കിയെന്ന് വാസവൻ പറഞ്ഞു.

## Article Content

**കോട്ടയം: **വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ബിജെപിയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിനോ യുഡിഎഫിനോ സാധിക്കുന്നില്ലെന്ന് പ്രവർത്തകർ മനസിലാക്കിയെന്ന് വാസവൻ പറഞ്ഞു.

ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമാണ്. ഇതിനാലാണ് യുഡിഎഫ് വിട്ട് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വരുന്നത്. കോണ്‍ഗ്രസ് കൂടാരത്തില്‍നിന്ന് ഓരോ ദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

യുഡിഎഫിനെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ജനങ്ങള്‍ അവരെ കൈവിട്ടുകഴിഞ്ഞു. അവര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197234/vasavan)