---
title: "അതിർത്തിയിൽ പരിശോധന കടുപ്പിച്ച് ഇരു സംസ്ഥാനവും, മാക്കൂട്ടം ചെക്‌പോസ്റ്റിൽ 1.5 ലക്ഷം പിടികൂടി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197265/iritty"
published_at: "2024-04-07T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66121899db768_IMG-20240407-WA0006.jpg"
keywords: []
---

# അതിർത്തിയിൽ പരിശോധന കടുപ്പിച്ച് ഇരു സംസ്ഥാനവും, മാക്കൂട്ടം ചെക്‌പോസ്റ്റിൽ 1.5 ലക്ഷം പിടികൂടി 

> **Lead Summary:** **ഇരിട്ടി** : തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചതോടെ കേരളാ - കർണാടകാ സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വാഹന വാരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം മാക്കൂട്ടം പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനാൽ കേരളത്തിൽ നിന്നെത്തിയ വാഹനത്തിൽ കണക്കിൽ പെടാത്ത 1.5 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.

## Article Content

**ഇരിട്ടി** : തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചതോടെ കേരളാ - കർണാടകാ സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വാഹന വാരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം മാക്കൂട്ടം പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനാൽ കേരളത്തിൽ നിന്നെത്തിയ വാഹനത്തിൽ കണക്കിൽ പെടാത്ത 1.5 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.

പിടിച്ചെടുത്ത തുക എൻഫോഴ്‌സ്‌മെന്റ് വിങ്ങിന് കൈമാറി. മാക്കൂട്ടം ചെക്പോസ്റ്റിൽ പോലീസും എക്‌സൈസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും ഉൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവർ ജോലി ചെയുന്നത്. കേരളത്തിൽ നിന്നും എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് ഇവിടെനിന്നും കർണാടകയിലേക്ക് കടത്തിവിടുന്നത്. പണം , ആയുധം , ലഹരി വസ്തുക്കൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് .

രേഖകൾ ഇല്ലാതെ 50000 ൽ കൂടുതൽ പണം കണ്ടെത്തിയാൽ പരിശോധനാ സംഘം പിടിച്ചെടുക്കും. പിന്നീട് രേഖകൾ ഹാജരാക്കിയാൽ മാത്രമേ പിടിച്ചെടുക്കുന്ന പണം തിരികെ നൽകുകയുള്ളൂ. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് അടക്കം വീഡിയോയിൽ പകർത്തുന്നുണ്ട്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് , എക്‌സൈസ് , കേന്ദ്ര സേന , ഇലക്ഷൻ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ശക്തമായ പരിശോധനനടത്തുന്നുണ്ട്. കേരളത്തിലേക്ക് പ്രവേശിക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധനക്ക് വിദേയമാക്കിയാണ് കടത്തി വിടുന്നത് . ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വരാൻ സാധ്യത മുൻനിർത്തി രണ്ട് സംഘങ്ങളായി പിരിഞ്ഞാണ് എക്‌സൈസ് പരിശോധന. കേരള അതിർത്തിയിലും ഉദ്യോഗസ്ഥരുടെ പരിശോധന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിവെക്കുന്നുണ്ട്ഇ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണവും മയക്കുമരുന്നും മറ്റും ഉൾപ്പടെ ഉഉള്ളവ കടത്തിക്കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധനകൾ കർശനമാക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197265/iritty)