---
title: "മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചുദിവസത്തെ സൗജന്യ യോഗ സമ്മർ കോച്ചിംഗ്"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197268/manathana"
published_at: "2024-04-07T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66121fe83962a_Picsart_24-04-07_09-53-43-076.jpg"
keywords: []
---

# മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചുദിവസത്തെ സൗജന്യ യോഗ സമ്മർ കോച്ചിംഗ്

> **Lead Summary:** **മണത്തണ** : യോഗ അസോസിയേഷന്റെയും കണ്ണൂർ സ്പോർട്സ് യോഗ കൗൺസിലിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ സമ്മർ കോച്ചിംഗ് സംഘടിപ്പിച്ചു. മണത്തണ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. അഞ്ചുദിവസത്തെ സൗജന്യ യോഗ പരിശീലനം ആണ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഒരുക്കി കൊടുത്തത്.

## Article Content

**മണത്തണ** : യോഗ അസോസിയേഷന്റെയും കണ്ണൂർ സ്പോർട്സ് യോഗ കൗൺസിലിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ സമ്മർ കോച്ചിംഗ് സംഘടിപ്പിച്ചു. മണത്തണ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. അഞ്ചുദിവസത്തെ സൗജന്യ യോഗ പരിശീലനം ആണ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഒരുക്കി കൊടുത്തത്.

അവധിക്കാലത്തിലായി കുട്ടികൾക്ക് ബുദ്ധിശക്തി ഓർമ്മശക്തി ഏകാഗ്രത ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് യോഗ പരിശീലനത്തിന്റെ ഉദ്ദേശം. യോഗ ഇൻസ്ട്രെക്ടർ ശ്രീജ മനോജിന്റെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടത്തുന്നത്. നിരവധി കുട്ടികളാണ് യോഗ പരിശീലനത്തിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197268/manathana)