---
title: "ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ "
english_title: "Chennai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197297/chennai"
published_at: "2024-04-07T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66123b224a154_Screenshot_20240407-113557_Samsung_Internet.jpg"
keywords: []
---

# ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ 

> **Lead Summary:**  **തമിഴ്നാട്**: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു.

## Article Content

 **തമിഴ്നാട്**: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു.

ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197297/chennai)