---
title: "അക്ഷയ ഊർജ്ജ അവാർഡ്: 21 വരെ അപേക്ഷിക്കാം"
english_title: "Akshaya energy award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19731/akshaya-energy-award"
published_at: "2022-01-08T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8ee8b1ef7b_images - 2022-01-08T072304.460.jpeg"
keywords: []
---

# അക്ഷയ ഊർജ്ജ അവാർഡ്: 21 വരെ അപേക്ഷിക്കാം

> **Lead Summary:** അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾക്ക് ജനുവരി 21 വരെ അപേക്ഷിക്കാം.

## Article Content

അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡുകൾക്ക് ജനുവരി 21 വരെ അപേക്ഷിക്കാം.

പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് അവാർഡ്. 2019 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അനെർട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട് , വികാസ് ഭവൻ പി. ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ജനുവരി 21ന് മുമ്പായി ലഭിക്കണം. ടോൾഫ്രീ നമ്പർ: 1800 425 1803

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19731/akshaya-energy-award)