---
title: "#manjeshwaram l ലോക സഭയിൽ 400 എന്ന ലക്ഷ്യത്തിൽ കാസർഗോഡും : എം.എൽ അശ്വിനി"
english_title: "Maheshwaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197331/maheshwaram"
published_at: "2024-04-07T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661259a154936_IMG-20240407-WA0046.jpg"
keywords: []
---

# #manjeshwaram l ലോക സഭയിൽ 400 എന്ന ലക്ഷ്യത്തിൽ കാസർഗോഡും : എം.എൽ അശ്വിനി

> **Lead Summary:**  മഞ്ചേശ്വരം : ലോകസഭയിൽ 400 സീറ്റ് എന്ന നരേന്ദ്ര മോദി മുന്നോട്ട് വെച്ച ലക്ഷ്യത്തിൽ കാസർഗോഡും ഉൾപ്പെടുമെന്ന് കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സ്വന്തം ബൂത്തായ 43-ാം നമ്പർ കൊഡലമൊഗറു ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും അയൽസംസ്ഥാനത്തെ ആശ്രയിക്കുകയാണ് കാസർഗോഡ് മണ്ഡലത്തിലെ ജനങ്ങൾ.

## Article Content

 മഞ്ചേശ്വരം : ലോകസഭയിൽ 400 സീറ്റ് എന്ന നരേന്ദ്ര മോദി മുന്നോട്ട് വെച്ച ലക്ഷ്യത്തിൽ കാസർഗോഡും ഉൾപ്പെടുമെന്ന് കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സ്വന്തം ബൂത്തായ 43-ാം നമ്പർ കൊഡലമൊഗറു ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും അയൽസംസ്ഥാനത്തെ ആശ്രയിക്കുകയാണ് കാസർഗോഡ് മണ്ഡലത്തിലെ ജനങ്ങൾ.

കാസർഗോഡിൻ്റെ വികസനത്തിനും നരേന്ദ്ര മോദി സർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികളുടെ തുടർച്ചയ്ക്കും വേണ്ടി വോട്ട് ചെയ്യാൻ ജനങ്ങൾ സന്നദ്ധരാണെന്നും പക്ഷേ ഇതിനായി പ്രചരണം ശക്തിപ്പെടുത്താനും അശ്വിനി ബൂത്ത് പ്രവത്തകരോട് അഭ്യർത്ഥിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന കൗൺസിൽ അംഗം ഹരിശ്ചന്ദ്ര മഞ്ചേശ്വരം, മണ്ഡലം പ്രസിഡൻ്റ് ആദർശ് ബി എം, മണ്ഡലം ജനറൽ സെക്രട്ടറി യത്തിരാജ്, യുവമോർച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് രക്ഷൺ, മഹാലിംഗ മാസ്റ്റർ, ഭാസ്കര പൊയ്യെ, ബൂത്ത് ഇൻ-ചാർജ് കാർത്തീഷ്, വാർഡ് മെമ്പർ മമത എന്നിവർ നേതൃത്വം നൽകി. ബൂത്ത് ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി എം എൽ  അശ്വിനി പതാക ഉയർത്തി. തുടർന്ന് വീടുകളിൽ പ്രവർത്തകർക്കൊപ്പം പ്രചരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197331/maheshwaram)