---
title: "സീനിയോറിറ്റി ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു"
english_title: "Seniority list apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19734/seniority-list-apply-now"
published_at: "2022-01-08T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8f2ef55f23_images - 2022-01-08T074150.955.jpeg"
keywords: []
---

# സീനിയോറിറ്റി ലിസ്റ്റ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ജില്ലയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

ജില്ലയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

2021 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സ്ഥിരമായി നിയമനം നൽകി നിരീക്ഷണകാലം തൃപ്തികരമായി പൂർത്തീകരിച്ചവരും ഇതുവരെ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും അപേക്ഷിക്കാൻ അർഹരാണ്. ക്ലാസ് നാല് തസ്തികയിലെ ക്ലാസ് നാല് കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സമ്മതമുള്ള പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പട്ടിക, സമ്മതപത്രം സഹിതം വകുപ്പ് ജില്ലാ ഓഫീസർമാർ ജനുവരി 15നകം കലക്ടറേറ്റിൽ സർപ്പിക്കണം. നിശ്ചിത പ്രഫോർമയിലുള്ള റിപ്പോർട്ടും ഇതോടൊപ്പം സമർപ്പിക്കണം. പ്രഫോർമയും മറ്റ് വിശദാംശങ്ങളും കലക്ടറേറ്റിലെ എ4 സെക്ഷനിൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19734/seniority-list-apply-now)