---
title: "ബോംബ് നിർമ്മിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ: വി ഡി സതീശൻ "
english_title: "panoor bomb explosion "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197345/panoor-bomb-expotion"
published_at: "2024-04-07T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ബോംബ് നിർമ്മിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ: വി ഡി സതീശൻ 

> **Lead Summary:** തിരുവനന്തപുരം: എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകുന്നതെന്നും സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വി ഡി സതീശൻ ചോദിക്കുന്നു. പാനൂരിലെ ബോംബ് നിർമാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലും സിപിഎം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കുകയാണ്.

## Article Content

തിരുവനന്തപുരം: എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകുന്നതെന്നും സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വി ഡി സതീശൻ ചോദിക്കുന്നു. പാനൂരിലെ ബോംബ് നിർമാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലും സിപിഎം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കുകയാണ്.

ആരെ ലക്ഷ്യമിട്ടുകൊണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് സി പി ഐ എം വ്യക്തമാക്കണമെന്നും, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട ആര്‍എസ്എസ്- സിപിഎം കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചിരിക്കാൻ സാധ്യതയെന്നും സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിർമിച്ചവരെ സിപിഎം തള്ളിപ്പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകും. മുന്‍കാല അനുഭവങ്ങളും അങ്ങനെയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് സിപിഎം നടത്തുന്നത്. ഇതുകൊണ്ടാന്നും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197345/panoor-bomb-expotion)