---
title: "#ariyil l സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു"
english_title: "Ariyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197349/ariyil"
published_at: "2024-04-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661265d4224ac_IMG-20240407-WA0049.jpg"
keywords: []
---

# #ariyil l സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു

> **Lead Summary:**  **അരിയിൽ**:സി.പി.എം അരിയിൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. പട്ടുവം കുളക്കാട്ട് വയലിൽ നടത്തിയ കൃഷിയാണ് വിളവെടുത്തത്. സിപിഎം ജില്ലാ കമ്മറ്റി പച്ചക്കറി കൃഷി വ്യാപനത്തിന് രംഗത്തിറങ്ങാൻ നിർദ്ദേശിച്ചത് പ്രകാരം അരിയിൽ ലോക്കൽ കമ്മറ്റി 4 ഓളം സ്ഥലങ്ങളിലാണ് സംയോജിത പച്ചക്കറി കൃഷി നടത്തിയത്.

## Article Content

 **അരിയിൽ**:സി.പി.എം അരിയിൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. പട്ടുവം കുളക്കാട്ട് വയലിൽ നടത്തിയ കൃഷിയാണ് വിളവെടുത്തത്. സിപിഎം ജില്ലാ കമ്മറ്റി പച്ചക്കറി കൃഷി വ്യാപനത്തിന് രംഗത്തിറങ്ങാൻ നിർദ്ദേശിച്ചത് പ്രകാരം അരിയിൽ ലോക്കൽ കമ്മറ്റി 4 ഓളം സ്ഥലങ്ങളിലാണ് സംയോജിത പച്ചക്കറി കൃഷി നടത്തിയത്.

കൂട്ടായ്മകൾ രൂപീകരിച്ച് നടത്തിയ കൃഷി വൻ വിജയമായി തീർന്നിരിക്കുകയാണ്. മുൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ലതയുടെ നേതൃത്വത്തിൽ കെ.വി സുരേഷ്, പത്മനാഭൻ, സതീശൻ, രോഹിണി, ജയാനന്ദൻ എന്നിവർ ചേർന്ന് പട്ടുവം കുളക്കാട്ട് വയലിൽ ഒരേക്കറിലേറെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197349/ariyil)