---
title: "ഇരിട്ടി സിറ്റി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഗാ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197355/iritty"
published_at: "2024-04-07T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66126e7e9029e_IMG-20240407-WA0020.jpg"
keywords: []
---

# ഇരിട്ടി സിറ്റി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഗാ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **ഇരിട്ടി**: സിറ്റി യയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.സിറ്റി ലയൺസ് പ്രസിഡന്റ്‌ അഡ്വ ആന്റണി പുളിയൻമാക്കലിന്റെ അധ്യക്ഷതയിൽ കുന്നോത്ത് ഫോറോണ വികാരി ഫാദർ അഗസ്റ്റിൻ പാണ്ടിയമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ പി സുധീർ, ഡോ സുചിത്ര സുധീർ, അഡീഷണൽ ക്യാബിനെറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ഡോ രഞ്ജിത്ത് മാത്യു, ഡോ മേരി ജോസ്, ജെയിംസ് പ്ലാക്കിയിൽ, ഡോ സൂരജ്, സജ്ജുനൻ എന്നിവർ സംസാരിച്ചു..

## Article Content

**ഇരിട്ടി**: സിറ്റി യയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.സിറ്റി ലയൺസ് പ്രസിഡന്റ്‌ അഡ്വ ആന്റണി പുളിയൻമാക്കലിന്റെ അധ്യക്ഷതയിൽ കുന്നോത്ത് ഫോറോണ വികാരി ഫാദർ അഗസ്റ്റിൻ പാണ്ടിയമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ പി സുധീർ, ഡോ സുചിത്ര സുധീർ, അഡീഷണൽ ക്യാബിനെറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ഡോ രഞ്ജിത്ത് മാത്യു, ഡോ മേരി ജോസ്, ജെയിംസ് പ്ലാക്കിയിൽ, ഡോ സൂരജ്, സജ്ജുനൻ എന്നിവർ സംസാരിച്ചു..

150 പരം രോഗികൾക്ക് കണ്ണ് പരിശോധന നടത്തി. 75 പേരോളം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ജനറൽ മെഡിസിൻ, ത്വക്ക് രോഗം,, ശിശു രോഗം, ആയുർവേദ ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ നൂറിൽ പരം രോഗികളെ പരിശോധിച്ചു. ഡയബറ്റിസിനുള്ള രക്തപരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197355/iritty)