---
title: "#kanichar l ജിയോളജിക്കൽ വകുപ്പിന്റെ റിപ്പോർട്ട് മറികടന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; പൂളക്കുറ്റി ഹെൽത്ത് സബ് സെൻറർ പുനർ നിർമ്മാണം പ്രതിസന്ധിയിൽ "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197376/kanichar"
published_at: "2024-04-07T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66127e5734bda_Screenshot_2024-04-07-16-29-01-432_com.whatsapp.jpg"
keywords: []
---

# #kanichar l ജിയോളജിക്കൽ വകുപ്പിന്റെ റിപ്പോർട്ട് മറികടന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; പൂളക്കുറ്റി ഹെൽത്ത് സബ് സെൻറർ പുനർ നിർമ്മാണം പ്രതിസന്ധിയിൽ 

> **Lead Summary:** **കണിച്ചാർ** : നെടുംപുറഞ്ചാലിൽ പ്രവർത്തിച്ചിരുന്ന ഉരുൾപൊട്ടലിൽ തകർന്നു പോയ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെൻറർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന നെടുംപുറഞ്ചാലിൽ പ്രവർത്തിച്ചുവന്നിരുന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിൽ ആകാൻ കാരണം.

## Article Content

**കണിച്ചാർ** : നെടുംപുറഞ്ചാലിൽ പ്രവർത്തിച്ചിരുന്ന ഉരുൾപൊട്ടലിൽ തകർന്നു പോയ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെൻറർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന നെടുംപുറഞ്ചാലിൽ പ്രവർത്തിച്ചുവന്നിരുന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിൽ ആകാൻ കാരണം.

കലുങ്കിനോട് ചേർന്ന് സുരക്ഷാ ഭിത്തികൾ നിർമ്മിക്കുക, പിഎച്ച്സി കെട്ടിടത്തിന്റെ തറനിരപ്പ് ഉയർത്തി പണിയുക, പരിസരത്തിന് ചുറ്റും മതിൽ പണിയുക തുടങ്ങിയ ഉപാധികളോടെ സബ് സെന്ററിന്റെ പുനർനിർമ്മാണം നടത്താം എന്നാണ് ജിയോളജി വകുപ്പ് ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ മറികടന്ന് മേൽപ്പറഞ്ഞ ശുപാർശകളോടെ നിർമ്മാണം പൂർത്തിയായാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായവ പണിയാൻ അനുമതി ഇല്ല എന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്.ഇതോടെ സബ് സെന്ററിന്റെ പുനർനിർമാണം പ്രതിസന്ധിയിലായി.

ഉരുൾപൊട്ടലിൽ സബ് സെൻറർ തകർന്നതോടെ ഭരണപക്ഷത്തെ രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം പൂളക്കുറ്റി വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു പൂളക്കുറ്റിയിൽ ഇത്തരം സബ് സെന്റർ പ്രവർത്തിച്ചാൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും അറ്റത്താണ് ഇപ്പോൾ താൽക്കാലികമായി സെന്റർ പ്രവർത്തിക്കുന്നത്. നെടുംപുറം ചാൽ മേഖലയിലാണ് വേണ്ടത് എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് നെടുംപുറഞ്ചാലിലേക്ക് ആളുകൾക്ക് എത്താൻ കഴിയും എന്നാൽ പൂളക്കുറ്റിയിലേക്ക് വാഹനസൗകര്യവും കുറവായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് എത്താൻ വളരെ പ്രയാസമാകും.

നിലവിലെ സ്ഥലത്ത് സബ് സെൻറർ പുനർനിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജിയോളജി വകുപ്പ് സബ് സെൻറർ നിർമ്മിക്കാൻ അനുകൂല റിപ്പോർട്ട് നൽകിയിട്ടും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രതികൂലമായതിൽ ദുരൂഹത ഉണ്ടെന്ന് വാർഡ് മെമ്പർ ജിഷ സജി പറഞ്ഞു. സബ് സെൻറർ പൂളക്കുറ്റിയിലേക്ക് മാറ്റുന്നതിന് ഉള്ള ഗൂഢനീക്കമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഈ റിപ്പോർട്ട്. ഉരുൾപൊട്ടലിൽ സബ് സെൻറർ തകർന്നപ്പോൾ തന്നെ ഇത് പൂളക്കുറ്റിയിലേക്ക് മാറ്റണമെന്ന് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളുടെ ഈ ഗൂഢാലോചനയുടെ ഭാഗമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197376/kanichar)