---
title: "വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍"
english_title: "Alternative product fairs in various panchayats"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19740/alternative-product-fairs-in-various-panchayats"
published_at: "2022-01-08T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8fadf40a78_images - 2022-01-08T081540.053.jpeg"
keywords: []
---

# വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍

> **Lead Summary:** പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിച്ചു.

## Article Content

പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിച്ചു.

ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേള പ്രദര്‍ശനം പിലാത്തറ ബസ്സ്റ്റാന്റ് പരിസരത്ത് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് ബദല്‍ ഉല്‍പന്ന മേള പഞ്ചായത്ത് പരിസരത്ത് പ്രസിഡണ്ട് ആര്‍ ഷീല ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ബദല്‍ മേള പഞ്ചായത്ത് പ്രസിഡന്റ് കെ സുശീല ഉദ്ഘാടനം ചെയ്തു.

.തുണി കൊണ്ട് നിര്‍മ്മിച്ച പൂച്ചെട്ടി, തുണി സഞ്ചികള്‍, പേപ്പര്‍ ബാഗ്കള്‍, പേപ്പര്‍ പേന തുടങ്ങി എല്ലാവിധ ബദല്‍ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19740/alternative-product-fairs-in-various-panchayats)