---
title: "ഷെറിന്‍റെ വീട് നേതാക്കള്‍ സന്ദർശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി; സിപിഎം"
english_title: "Cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197429/cpm"
published_at: "2024-04-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612afa1dc072_n5982664101712500373209e757d20ff37cbb848a1e4d737d42da5e54228c3d71126a110ede5b40d63f8486.jpg"
keywords: []
---

# ഷെറിന്‍റെ വീട് നേതാക്കള്‍ സന്ദർശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി; സിപിഎം

> **Lead Summary:** **കണ്ണൂര്‍: **പാനൂർ സ്ഫോടനത്തില്‍ മരിച്ച ഷെറിന്‍റെ വീട് സിപിഎം നേതാക്കള്‍ സന്ദർശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്‍കാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.

## Article Content

**കണ്ണൂര്‍: **പാനൂർ സ്ഫോടനത്തില്‍ മരിച്ച ഷെറിന്‍റെ വീട് സിപിഎം നേതാക്കള്‍ സന്ദർശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്‍കാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.

സിപിഎം നേതാക്കളായ ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കല്‍ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് വീട് സന്ദർശിച്ചത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെ.പി. മോഹനൻ എംഎല്‍എ പങ്കെടുത്തിരുന്നു. 

വിഷയത്തില്‍ പി. ജയരാജൻ നേരത്തെ പ്രതികരണം നടത്തിയിരുന്നു. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197429/cpm)