---
title: "കാട്ടുപന്നി ഇടിച്ച്‌ ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്‌ "
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197430/injury"
published_at: "2024-04-07T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612b122e09e8_n59827995017125007502995cfc3ca4a78ea9f6283dfe76415c2ce42635bba9660d4d2329b375022e2098e8.jpg"
keywords: []
---

# കാട്ടുപന്നി ഇടിച്ച്‌ ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്‌ 

> **Lead Summary:** **ഇടുക്കി: **കാട്ടുപന്നി ഇടിച്ച്‌ ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്ബിലാണ് സംഭവം. പാല്‍ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയില്‍ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. 

## Article Content

**ഇടുക്കി: **കാട്ടുപന്നി ഇടിച്ച്‌ ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടത്തിനു സമീപം തേർഡ് ക്യാമ്ബിലാണ് സംഭവം. പാല്‍ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയില്‍ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. 

കാട്ടുപന്നി ഓട്ടോയില്‍ വന്നിടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. 

ഇവരുടെ ശരീരത്തിലേക്കാണ് വാഹനം മറിഞ്ഞുവീണത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197430/injury)