---
title: "കൊട്ടിയൂരിൽ ‌സ്ഫോടക വസ്‌തു ശേഖരം പിടികൂടി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197440/kottiyoor"
published_at: "2024-04-07T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612b9c453f85_IMG-20240407-WA0003.jpg"
keywords: []
---

# കൊട്ടിയൂരിൽ ‌സ്ഫോടക വസ്‌തു ശേഖരം പിടികൂടി

> **Lead Summary:** **കൊട്ടിയൂർ: **പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ‌സ്ഫോടക വസ്‌തു ശേഖരം പിടികൂടി. കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ്കക്വാഡും കേളകം പൊലീസും ചേർന്നാണ് സ്ഫോടക വസ്‌തു ശേഖരം പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്നാണ് സൾഫർ, അലുമിനിയം പൗഡർ, പടക്കങ്ങൾ ഉണ്ടാക്കുന്നതിനുള്ള തിരികൾ, അമോണിയം നൈട്രേറ്റ്,ഗുണ്ട്, കരിപ്പൊടി എന്നിവ അടക്കം കണ്ടെത്തിയത്.

## Article Content

**കൊട്ടിയൂർ: **പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന ‌സ്ഫോടക വസ്‌തു ശേഖരം പിടികൂടി. കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ്കക്വാഡും കേളകം പൊലീസും ചേർന്നാണ് സ്ഫോടക വസ്‌തു ശേഖരം പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്നാണ് സൾഫർ, അലുമിനിയം പൗഡർ, പടക്കങ്ങൾ ഉണ്ടാക്കുന്നതിനുള്ള തിരികൾ, അമോണിയം നൈട്രേറ്റ്,ഗുണ്ട്, കരിപ്പൊടി എന്നിവ അടക്കം കണ്ടെത്തിയത്.

കേളകം എസ് എച്ച് ഒ പ്രവീൺകുമാർ, എസ് ഐ മിനിമോൾ, സി പി ഒ മാരായ രതീഷ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സുരേഷ് എന്നിവരും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്ക്വാഡ് അംഗങ്ങളായ സി. കെ രഞ്ജിത്ത്, പി ശ്യാം അടങ്ങിയ സംഘമാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്തു. അതേസമയം വീട്ടുടമസ്ഥൻ വിശ്വൻ ഒളിവിലാണ്. ഇതിനു മുൻപും ഇയാളുടെ കയ്യിൽ നിന്നും സ്ഫോടക ശേഖരം പിടികൂടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി മലയോര മേഖലയിലും ബോംബ് സ്ക്വാഡിൻ്റെ വ്യാപക തിരച്ചിൽ നടക്കുന്നതിനിടയിലാണ് പന്നിയാമലയിലെ വീട്ടിൽ നിന്നും സ്ഫോടക ശേഖരം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197440/kottiyoor)