---
title: "47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197445/arrested"
published_at: "2024-04-07T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612c1e27a970_n598304766171250515225588c4f28ce20b07b96054677e4d20266118a532be1ad3ea17a161116707c9ed64.jpg"
keywords: []
---

# 47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്:** 47 കോടിയുടെ സാമ്ബത്തിക തട്ടിപ്പില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ അഹമ്മദ് ഉനൈസാണ് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറാണ് ഇയാള്‍. എല്‍ഡിഎഫിന്റെ ഭാഗമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അംഗമാണ് ഉനൈസ്.

## Article Content

**കോഴിക്കോട്:** 47 കോടിയുടെ സാമ്ബത്തിക തട്ടിപ്പില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ അഹമ്മദ് ഉനൈസാണ് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറാണ് ഇയാള്‍. എല്‍ഡിഎഫിന്റെ ഭാഗമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അംഗമാണ് ഉനൈസ്.

47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റു ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197445/arrested)