---
title: "ബിജെപിക്കെതിരെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി"
english_title: "Aap bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197449/aap-bjp"
published_at: "2024-04-07T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612c6f3d0b87_n5983036081712506423221b1d34a36dcd2d21292a5efa4eb94b60a4cb992cea225888cf167791ea2e0877a.jpg"
keywords: []
---

# ബിജെപിക്കെതിരെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി

> **Lead Summary:** **ന്യൂഡല്‍ഹി: **ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറി. ഇതില്‍ ആശങ്കയുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു. 

## Article Content

**ന്യൂഡല്‍ഹി: **ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറി. ഇതില്‍ ആശങ്കയുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു. 

ബിജെപിക്കെതിരായ പരാതിയില്‍ കമ്മീഷൻ അനങ്ങുന്നില്ല. ബിജെപിയാണ് പരാതി നല്‍കിയതെങ്കില്‍ ഉടനടി നടപടിയാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും ആംആദ്മി വിമർശിച്ചു.

ആംആദ്മി പാർട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബോർഡുകള്‍ ബിജെപി സ്ഥാപിച്ചതിനെതിരെയായിരുന്നു ആംആദ്മി പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197449/aap-bjp)