---
title: "കോണ്‍ഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു; മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197456/chief-minister"
published_at: "2024-04-07T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612d5383eb35_n5983188921712509818143622f5909ef787e0780e9d32f21f522f3ac435c575f248ecd2b1f46a362326e7b.jpg"
keywords: []
---

# കോണ്‍ഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു; മുഖ്യമന്ത്രി

> **Lead Summary:** **മാവേലിക്കര:** ആര്‍എസ്‌എസ് രൂപീകരിച്ച്‌ 100 വർഷം തികയുമ്ബോള്‍ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സ‍ര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

## Article Content

**മാവേലിക്കര:** ആര്‍എസ്‌എസ് രൂപീകരിച്ച്‌ 100 വർഷം തികയുമ്ബോള്‍ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സ‍ര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. യുഎപിഎ കരിനിയമം ഭേദഗതിയില്‍ കോണ്‍ഗ്രസ്‌ ബിജെപിക്ക് ഒപ്പം നിന്നു. ഇതിനെ എതിർക്കാൻ ഒരു കോണ്‍ഗ്രസ്‌ എംപിയും ഉണ്ടായില്ല. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാരും മിണ്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആ‍ര്‍എസ്‌എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്‌ അത് നടപ്പിലാക്കാൻ സഹായിക്കുന്നു. കോണ്‍ഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നുവെന്നും പണറായി വിജയൻ പറഞ്ഞു.

കാഷ്മീറിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ സന്തോഷിച്ച കോണ്‍ഗ്രസുകാർ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197456/chief-minister)