---
title: "സൗഹൃദ ക്രിക്കറ്റ് മത്സരം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197466/kannur"
published_at: "2024-04-08T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66133f2d2b0e9_IMG-20240408-WA0002.jpg"
keywords: []
---

# സൗഹൃദ ക്രിക്കറ്റ് മത്സരം

> **Lead Summary:**  ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പോലീസ് സേനാംഗങ്ങളുടെ ടീം വിജയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ അജിത് കുമാർ ക്യാപ്റ്റനും റൂറൽ പോലീസ് മേധാവി എം ഹേമലത വൈസ് ക്യാപ്റ്റനുമായിരുന്നു.

## Article Content

 ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പോലീസ് സേനാംഗങ്ങളുടെ ടീം വിജയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ അജിത് കുമാർ ക്യാപ്റ്റനും റൂറൽ പോലീസ് മേധാവി എം ഹേമലത വൈസ് ക്യാപ്റ്റനുമായിരുന്നു.

ജില്ലാ കളക്ടർ അരുൺ കെ വിജയൻ ക്യാപ്റ്റനും കണ്ണൂർ ഡി എഫ് ഒ എസ് .വൈശാഖ് വൈസ് ക്യാപ്റ്റനുമായ റവന്യൂ ,ഫോറസ്റ്റ്, ടീമുമായുള്ള വാശിയേറിയ പോരാട്ടത്തിലാണ് പോലീസ് ടീം വിജയികളായത്. കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ നടന്ന മത്സരം തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിംഗ് ഉദ്ഘാടനം ചെയ്തു. പോലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗർ, ചെലവ് നിരീക്ഷകരായ ആരുഷി ശർമ്മ(കണ്ണൂർ ലോക്‌സഭാ മണ്ഡലം), ആനന്ദ് രാജ് ( കാസർഗോഡ് ലോക്‌സഭാ മണ്ഡലം) എന്നിവർ മുഖ്യാഥിതികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197466/kannur)