---
title: "എന്‍ഡിഎ സ്ഥാനാര്‍ഥി പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197543/peravoor"
published_at: "2024-04-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66139742c84e6_IMG-20240408-WA0023.jpg"
keywords: []
---

# എന്‍ഡിഎ സ്ഥാനാര്‍ഥി പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി 

> **Lead Summary:** ** ഇരിട്ടി:** എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന് പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം. പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ നടന്ന പര്യടനത്തിനിടെ പ്രദേശവാസികള്‍ ഓരോ മേഖലയിലെത്തുമ്പോഴും ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗണില്‍ നിന്നായിരുന്നു തുടക്കം. ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ വിജയന്‍ വട്ടിപ്രം ഉദ്ഘാടനം ചെയ്തു.

## Article Content

** ഇരിട്ടി:** എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന് പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം. പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ നടന്ന പര്യടനത്തിനിടെ പ്രദേശവാസികള്‍ ഓരോ മേഖലയിലെത്തുമ്പോഴും ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗണില്‍ നിന്നായിരുന്നു തുടക്കം. ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ വിജയന്‍ വട്ടിപ്രം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി മണ്ഡലം സെല്‍ കോഡിനേറ്റര്‍ സി.പി. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി, എന്‍. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഉളിയില്‍, മീത്തലെ പുന്നാട്, കാക്കയങ്ങാട്, പേരാവൂര്‍, തുണ്ടിയില്‍, മണത്തണ, കൊളക്കാട്, കേളകം, അടക്കാത്തോട്, ആറളം ഫാം, കീഴ്പ്പള്ളി, വീര്‍പ്പാട്, ആറളം, പായം, കരിയാല്‍, കോളിക്കടവ്, മാടത്തില്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നടുവനാട് സമാപിച്ചു സമാപനസമ്മേളനം ബിജെപി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പര്യടനത്തിനിടെ വിവിധയിടങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ ബിജെപി, ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്, മോഹനന്‍ മാനന്തേരി, സണ്ണി വടക്കേക്കൂറ്റ്, സി. ബാബു, എന്‍.വി. ഗിരീഷ്, മനോഹരന്‍ വയോറ, റീനാ മനോഹരന്‍, അജേഷ് നടുവനാട്, പി.ജി. സന്തോഷ്, പ്രിജേഷ് അളോറ, സി. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197543/peravoor)