---
title: "വിഷു പൂജയ്ക്കായി ശബരിമല ഏപ്രില്‍ പത്തിന് തുറക്കും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197552/sabarimala"
published_at: "2024-04-08T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66139e939830d_IMG-20240408-WA0027.jpg"
keywords: []
---

# വിഷു പൂജയ്ക്കായി ശബരിമല ഏപ്രില്‍ പത്തിന് തുറക്കും

> **Lead Summary:**  **ശബരിമല**: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ഗണപതി, നാഗര്‍ എന്നീ ഉപദേവത ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

## Article Content

 **ശബരിമല**: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ഗണപതി, നാഗര്‍ എന്നീ ഉപദേവത ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന് കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197552/sabarimala)