---
title: "ബോധവൽക്കരണ പരിപാടി നടത്തി"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197600/elapeedika"
published_at: "2024-04-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613c6e18763d_IMG-20240408-WA0054.jpg"
keywords: []
---

# ബോധവൽക്കരണ പരിപാടി നടത്തി

> **Lead Summary:** **ഏലപ്പീടിക** : കണ്ണൂർ പാർലമെൻ്റ് മണ്ഡലം പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർക്കുള്ള സ്വിപ്പ് ബോധവൽക്കരണ പരിപാടി ഏലപ്പീടിക വായനശാലയിൽ വെച്ച് നടന്നു.അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ്ഗ്രന്ഥാലയവും,പേരാവൂർ നിയോജക മണ്ഡലം അസിസ്റ്റൻ്റ് റിട്ടേണിംങ്ങ് ഓഫീസറുടെ കാര്യാലയവും സംയുക്തമായാണ് സിസ്റ്റമേറ്റ് വോട്ടേഴ്സ് ഇലക്ടറോൾ എജ്യൂക്കേഷൻ ആൻ്റ് പാർട്ടിസിപ്പേഷൻ പ്രോഗ്രാം നടത്തിയത്.

## Article Content

**ഏലപ്പീടിക** : കണ്ണൂർ പാർലമെൻ്റ് മണ്ഡലം പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർക്കുള്ള സ്വിപ്പ് ബോധവൽക്കരണ പരിപാടി ഏലപ്പീടിക വായനശാലയിൽ വെച്ച് നടന്നു.അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ്ഗ്രന്ഥാലയവും,പേരാവൂർ നിയോജക മണ്ഡലം അസിസ്റ്റൻ്റ് റിട്ടേണിംങ്ങ് ഓഫീസറുടെ കാര്യാലയവും സംയുക്തമായാണ് സിസ്റ്റമേറ്റ് വോട്ടേഴ്സ് ഇലക്ടറോൾ എജ്യൂക്കേഷൻ ആൻ്റ് പാർട്ടിസിപ്പേഷൻ പ്രോഗ്രാം നടത്തിയത്.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം, വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ, പേരാവൂർ നിയോജക മണ്ഡലം അസിസ്റ്റൻ്റ് റിട്ടേണിംങ്ങ് ഓഫീസറും, കണ്ണൂർ ഡിവിഷണൽ ഫോറസ്‌റ്റ ഓഫിസറുമായ വൈശാഖ് ഐ.എഫ്.എസ്.ൻ്റെ ഓഫീസ് സ്റ്റാഫുകളായ ഫോറസ്റ്റർ ഗീത.പി, സീനിയർ ക്ലർക്കുമാരായ ശ്രീന.എ, ബിജിന.പി.വാർഡ് എ.ഡി.എസ്.സെക്രട്ടറി പ്രിൻസി ബൈജു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197600/elapeedika)