---
title: "പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്"
english_title: "panoor bomb blast "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197631/panoor-bomb-blast"
published_at: "2024-04-08T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613ebfe61eab_WhatsApp_Image_2024-04-08_at_18.32.57.jpeg"
keywords: []
---

# പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്

> **Lead Summary:**  കൂത്തുപറമ്പ് : പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ബന്ധങ്ങൾ ഒന്നുമില്ലെന്നും പോലീസ്. ഒരോ പ്രദേശത്തും അപ്രമാധിത്വം സ്ഥാപിക്കാൻ രണ്ട് ഗ്യാങ്ങുകൾ ശ്രമിച്ചു. ഒരു ഗ്യാങ്ങിനെ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷും മറ്റൊരു ഗ്യാങ്ങിനെ ദേവാനന്ദുമാണ്നിയന്ത്രിച്ചിരുന്നത്. ദേവാനന്ദിനെതിരെ മുൻപ് കാപ്പക്ക് ശുപാർശ ചെയ്തിരുന്നു.

## Article Content

 കൂത്തുപറമ്പ് : പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ബന്ധങ്ങൾ ഒന്നുമില്ലെന്നും പോലീസ്. ഒരോ പ്രദേശത്തും അപ്രമാധിത്വം സ്ഥാപിക്കാൻ രണ്ട് ഗ്യാങ്ങുകൾ ശ്രമിച്ചു. ഒരു ഗ്യാങ്ങിനെ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷും മറ്റൊരു ഗ്യാങ്ങിനെ ദേവാനന്ദുമാണ്നിയന്ത്രിച്ചിരുന്നത്. ദേവാനന്ദിനെതിരെ മുൻപ് കാപ്പക്ക് ശുപാർശ ചെയ്തിരുന്നു.

പരിക്കേറ്റ വിനീഷിന്റെ നേതൃത്വത്തിൽ ബോംബ് നിർമ്മിച്ചത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണെന്നും പോലീസ് വ്യക്തമാക്കി. ഈ രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകക്ക് കാരണമായത് കുയിമ്പിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് നടന്ന അടിപിടിയായിരുന്നു. എതിരാളികളെ ബോംബ് കാണിച്ച് ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായവരുടെ മൊഴിയുണ്ട്. അറസ്റ്റ് ചെയ്തവർക്കെല്ലാം ബോംബ് നിർമ്മാണത്തെ കുറിച്ച്കൃത്യമായ അറിവുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197631/panoor-bomb-blast)