---
title: "രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിൽ കോൺഗ്രസ്‌; പ്രധാനമന്ത്രി"
english_title: "Prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197638/prime-minister"
published_at: "2024-04-08T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613f96374b57_n5985692221712584825931c8615e5bb9b47cf0a17060403dc4cd71501f76e963058550b580fa0198b293f0.jpg"
keywords: []
---

# രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിൽ കോൺഗ്രസ്‌; പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡല്‍ഹി:** കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഷ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം. ഇന്ത്യാ സംഖ്യത്തിലെ ചില‍ർ ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ആവശ്യപ്പടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

## Article Content

**ന്യൂഡല്‍ഹി:** കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഷ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം. ഇന്ത്യാ സംഖ്യത്തിലെ ചില‍ർ ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ആവശ്യപ്പടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിരതയും അസ്ഥിരതയും തമ്മിലുള്ള പോരാട്ടമാണ് നടക്കുക. ഇന്ത്യാ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് പാവയ്ക്ക പോലെയാണ്. പഞ്ചസാരയോ നെയ്യോ ചേർത്താലും മധുരിക്കില്ല. സ്വന്തം ചെയ്തികള്‍ കൊണ്ട് കോണ്‍ഗ്രസിന് ജനപിന്തുണ നഷ്ടമായി. ഡിഎംകെ സനാതന ധ‍ർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിക്കുന്നുവെന്നും മോദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197638/prime-minister)