---
title: "അരവിന്ദ് കേജരിവാളിന്‍റെ ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും"
english_title: "High-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197649/high-court"
published_at: "2024-04-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613ff848f302_n598575910171258646464794f09298a1b6a12d3b17cde64863872dead9cd3e2ebdee5eee2582b8d94e3029.jpg"
keywords: []
---

# അരവിന്ദ് കേജരിവാളിന്‍റെ ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും

> **Lead Summary:** **ന്യൂഡല്‍ഹി: **മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റുചെയ്ത നടപടി ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഹർജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് രണ്ടിനാണ് ഹർജിയില്‍ കോടതി വിധി പറയുക. 

## Article Content

**ന്യൂഡല്‍ഹി: **മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റുചെയ്ത നടപടി ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഹർജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് രണ്ടിനാണ് ഹർജിയില്‍ കോടതി വിധി പറയുക. 

നേരത്തെ കേജരിവാളിന്‍റെ ഹർജിയില്‍ വാദം പൂർത്തിയായി വിധിപറയാൻ മാറ്റിയിരുന്നു. യാതൊരു അന്വേഷണവും നടത്താതെയാണ് അറസ്റ്റുചെയ്തതെന്ന് കേജരിവാള്‍ കോടതിയെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറ്റി നിർത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റുചെയ്തത്. ഭാവിയില്‍ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197649/high-court)