---
title: "അവധി ദിനങ്ങളില്‍ ദീർഘദൂര അധിക സർവീസുകളുമായി കെഎസ്‌ആർടിസി"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197673/ksrtc"
published_at: "2024-04-08T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66141712b9c84_n598579486171259258371200a8289ebc1769d100482e2bcb87be00d41c488809f01654c1adb8e58700d76e.jpg"
keywords: []
---

# അവധി ദിനങ്ങളില്‍ ദീർഘദൂര അധിക സർവീസുകളുമായി കെഎസ്‌ആർടിസി

> **Lead Summary:** **ചാത്തന്നൂർ: **അവധി ദിനങ്ങളില്‍ ദീർഘദൂര അധിക സർവീസുകളുമായി കെഎസ്‌ആർടിസി. കേരളത്തിലെ 84 കേന്ദ്രങ്ങളില്‍ നിന്ന് 134 സർവീസുകള്‍ ദിവസേന നടത്താനാണ് നീക്കം. റംസാൻ, വിഷു, അംബേദ്ക്കർ ജയന്തി എന്നീ ആഘോഷങ്ങള്‍ പ്രമാണിച്ച്‌ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് പ്രധാന നഗരങ്ങളെയും കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് 16 വരെ നടത്തുന്നത്.

## Article Content

**ചാത്തന്നൂർ: **അവധി ദിനങ്ങളില്‍ ദീർഘദൂര അധിക സർവീസുകളുമായി കെഎസ്‌ആർടിസി. കേരളത്തിലെ 84 കേന്ദ്രങ്ങളില്‍ നിന്ന് 134 സർവീസുകള്‍ ദിവസേന നടത്താനാണ് നീക്കം. റംസാൻ, വിഷു, അംബേദ്ക്കർ ജയന്തി എന്നീ ആഘോഷങ്ങള്‍ പ്രമാണിച്ച്‌ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് പ്രധാന നഗരങ്ങളെയും കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് 16 വരെ നടത്തുന്നത്.

യൂണിറ്റുകളുടെ പ്രത്യേകത, യാത്രക്കാരുടെ തിരക്ക് വരുമാന ലഭ്യത എന്നിവ വിലയിരുത്തി പ്രത്യേക സർവീസുകള്‍ നടത്താനും സിടിഒമാർക്ക് അധികാരം നല്കിയിട്ടുണ്ട്. ഏതെങ്കിലും റൂട്ടില്‍ തിരക്ക് കുറയുകയും മറ്റൊരു റൂട്ടില്‍ തിരക്ക് കൂടുകയും ചെയ്താല്‍ റൂട്ട് മാറ്റി അഡീഷണല്‍ സർവീസും നടത്തും. 

അധിക സർവീസ് നടത്തുന്നതിന് ഏതെങ്കിലും ഡിപ്പോയില്‍ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും താത്ക്കാലികമായി ജീവനക്കാരെ വിട്ടുകൊടുക്കാനും നിർദ്ദേശമുണ്ട്. ഏതെങ്കിലും യൂണിറ്റില്‍ ബസ് സർവീസ് നടത്താതെ കിടക്കുകയാണെങ്കില്‍ തൊട്ടടുത്ത യൂണിറ്റിലേയ്ക്ക് മാറ്റി സർവീസ് നടത്താനും യൂണിറ്റ് മേധാവികള്‍ തയാറാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197673/ksrtc)