---
title: "മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാംപുമായി യുവതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197685/arrested"
published_at: "2024-04-08T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661426bce0c2e_n5986140381712596547525ed55f71c8b5fb320da50a74cc1e171fedf40db734589d3b4be8cf3b373fcadb3.jpg"
keywords: []
---

# മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാംപുമായി യുവതി പിടിയിൽ

> **Lead Summary:** **കല്‍പ്പറ്റ: **മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാംപുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടില്‍ പിടിയില്‍. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സില്‍ സുനിവ സുരേന്ദ്ര റാവത്ത് ആണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. 

## Article Content

**കല്‍പ്പറ്റ: **മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാംപുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടില്‍ പിടിയില്‍. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സില്‍ സുനിവ സുരേന്ദ്ര റാവത്ത് ആണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. 

ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന 0.06 ഗ്രാം തൂക്കമുള്ള എല്‍എസ്ഡി സ്റ്റാംപാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. 

മൈസൂർ ഭാഗത്തു നിന്നു കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാംപുകള്‍ ബംഗളൂരുവിലെ പാർട്ടിക്കിടെ ഒരാളില്‍ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197685/arrested)