---
title: "കണ്ണൂരിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസും ഐ എം എ തലശ്ശേരിയും കൈകോർത്തപ്പോൾ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197731/kannur"
published_at: "2024-04-09T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614c56cd3241_IMG-20240409-WA0006.jpg"
keywords: []
---

# കണ്ണൂരിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസും ഐ എം എ തലശ്ശേരിയും കൈകോർത്തപ്പോൾ

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്നിവരുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ലോകാരോഗ്യദിനാചരണത്തിന് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് അധ്യാപികയും സമൂഹ്യാരോഗ്യ വിദ്ധഗ്ധയുമായ ഡോ മാളവിക, കൗൺസിലർമരായ അനശ്വര, ഷമൽ എന്നിവർ നേതൃത്വം വഹിച്ചു. ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ഫ്ലാഷ് മോബ് ജനങ്ങൾക്ക് കൗതുകകരം എന്നതിനുപരി വിജ്ഞാനപ്രദവും ആയിരുന്നു. 

## Article Content

**കണ്ണൂർ** : കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്നിവരുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ലോകാരോഗ്യദിനാചരണത്തിന് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് അധ്യാപികയും സമൂഹ്യാരോഗ്യ വിദ്ധഗ്ധയുമായ ഡോ മാളവിക, കൗൺസിലർമരായ അനശ്വര, ഷമൽ എന്നിവർ നേതൃത്വം വഹിച്ചു. ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ഫ്ലാഷ് മോബ് ജനങ്ങൾക്ക് കൗതുകകരം എന്നതിനുപരി വിജ്ഞാനപ്രദവും ആയിരുന്നു. 

ചക്കരക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ജന പ്രവാഹങ്ങൾക്ക് ഡോ. ആര്യയും ഡോ. അശ്വതിയും നടത്തിയ ആരോഗ്യ ബോധവൽകരണം ഏറെ ശ്രദ്ധേയമായി. സംഭാഷണത്തിൽ പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്ന രീതിയിൽ ലോകാരോഗ്യദിന തീം ഉൾപ്പെടെ കാൻസറിന്റെയും ജീവിതശൈലി രോഗങ്ങളുടെയും പ്രാരംഭഘട്ടത്തിലുള്ള കണ്ടെത്തലിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരണം നടത്തുകയുണ്ടായി. 

ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി   പോസ്റ്റർ രചന മത്സരം നടത്തി. മികച്ച പോസ്റ്ററുകൾക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പുരുഷോത്തമൻ ഉപഹാരം നൽകി വിജയികളെ അനുമോദിച്ചു. ജനറൽ മാനേജർ ഡോ. സാജിദ് ഓമർ, ഐ പി എം എസ് പ്രിൻസിപ്പൽ ഡോ ഹീര, ഐ എം എ തലശ്ശേരി സെക്രട്ടറി ഡോ. ബിതുൻ, ഡോ വിനീത കെ വി, എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197731/kannur)