---
title: "വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സൂചന"
english_title: "Nepali woman found dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19777/Nepali-woman-found-dead"
published_at: "2022-01-08T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d931fab398a_Screenshot_20220108_120947.jpg"
keywords: []
---

# വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ; കൊലപാതകമാണെന്ന് സൂചന

> **Lead Summary:** വയനാട്: വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് സൂചന. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

വയനാട്: വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് സൂചന. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ്  പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സാലിവാനും ബിമലയും കുട്ടിയുമാണ് മുറിയിലുണ്ടായിരുന്നത്. രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ഭര്‍ത്താവ് സാലിവാൻ ജാഗിരിയെ ചോദ്യം ചെയ്ത് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19777/Nepali-woman-found-dead)