---
title: "സിദ്ധാർത്ഥൻ കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197773/kalpetta"
published_at: "2024-04-09T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614e347cd09a_IMG-20240409-WA0020.jpg"
keywords: []
---

# സിദ്ധാർത്ഥൻ കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ

> **Lead Summary:** **കൽപ്പറ്റ** : സിദ്ധാർത്ഥൻ കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ സംഘം. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികൾ ഉണ്ടാകും എന്ന് എഫ്ഐആറിൽ പരാമർശമുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

## Article Content

**കൽപ്പറ്റ** : സിദ്ധാർത്ഥൻ കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ സംഘം. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികൾ ഉണ്ടാകും എന്ന് എഫ്ഐആറിൽ പരാമർശമുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

നാല് സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവിൽ നിന്ന് സിബിഐ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. കണ്ണൂരിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197773/kalpetta)