---
title: "തളിപ്പറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197803/thaliparamba"
published_at: "2024-04-09T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614fe2d3d580_IMG-20240409-WA0040.jpg"
keywords: []
---

# തളിപ്പറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ** :കണ്ണൂർ പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ പ്രചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.

## Article Content

 **തളിപ്പറമ്പ** :കണ്ണൂർ പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ പ്രചരണത്തിന്റെ ഭാഗമായി എസ് എഫ് ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.

മുൻ സംസ്ഥാന കമ്മറ്റിയംഗം ജംഷീദലി മലപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു.  പൂക്കോത്ത് നടയിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി മൂത്തേടത്ത് സ്കൂളിന് സമീപം സമാപിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് , ടി പി അഖില, അതുൽ മോറാഴ , ആദർശ് , അഷിൻ, എം എം അനുരാജ്, സി വി അതുൽ , തുടങ്ങിയവർ നേതൃത്വം നൽകി. എഴുന്നൂറ്റി അമ്പതിലധികം വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197803/thaliparamba)